കുട്ടികളില്‍ ദേശസ്നേഹം വളര്‍ന്നോട്ടെ എന്ന് കരുതി രാവിലെ തന്നെ
രണ്ടിനേം പല്ലൊക്കെ തേപ്പിച്ച് ചായേം കുടിപ്പിച്ച് ദൂരദര്ശന് മുന്നില്‍
ഇരുത്തി. ചേച്ചിമാര് ഡാന്‍സ് ഒക്കെ കളിക്കും എന്ന് പറഞ്ഞപ്പോള്‍ ചെറുതും
കൂടെ ഇരുന്നു. എന്താണ് പതാക ഉയര്‍ത്തല്‍.. ആരൊക്കെ വരും, എന്തൊക്കെ ആണ്
ചടങ്ങുകള്‍, എന്താണതിന്റെ പ്രാധാന്യം എന്നൊക്കെ ഒരു ക്ലാസും കൊടുത്തു.
പണ്ടൊരു കാലത്ത് ഇത് കാണാന്‍ വേണ്ടി ടീ വി ഉള്ള വീട് തേടി നടന്ന കഥയൊക്കെ
പറഞ്ഞു കൊടുത്തു.
വൈസ് പ്രസിഡന്റും, പ്രസിഡന്റും, മുഖ്യാഥിതിയുമൊക്കെ എത്തിയപ്പോള്‍ മകന്റെ ആദ്യ ചോദ്യം. ഇന്ത്യന്‍ റിപ്പബ്ലിക് ഡേയ്ക്ക് ഇവരെന്തിനാ ഇമ്പോര്‍ട്ടഡ് കാറില്‍ വരുന്നത് .. ഇന്ത്യന്‍ കാറുപയോഗിചൂടെ? വൈ ഡോണ്ട് ദേ കം ഇന്‍ എ മാരുതി ഓര് നാനോ?
ഓ അതോ.. ഇതൊക്കെ ഹൈ സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ വണ്ടികള്‍ ആണ്. നമ്മുടെ കാറുകള്‍ക്ക് അതില്ല.
അവന് ചിരിച്ചു. എന്നിട്ടിത് കഴിഞ്ഞിട്ട് നമ്മുടെ സെക്യൂരിറ്റി ഫോഴ്സ് ന്റെ ഷോ ഉണ്ടല്ലേ?
അല്ലമ്മേ ഈ റിപ്പബ്ലിക് ഡേ യുടെ മലയാളം വാക്കെന്താ? ഗണതന്ത്ര ദിവസ് എന്ന് ഹിന്ദിയില്‍ പറയുന്നല്ലോ ..
ഞാന്‍ കേള്‍ക്കാത്ത ഭാവം നടിച്ച് ഗൂഗിള്‍ തപ്പി. പരമാധികാര രാഷ്ട്ര പ്രഖ്യാപന ദിനം എന്ന് ഗൂഗിള്‍ പറഞ്ഞു. എന്തോ അതില്‍ ഒരു ഗുമ്മില്ലാത്തത് കൊണ്ട് അത് വേണ്ടെന്നു വച്ചു. അവന് വിടാതെ പിന്നേം ചോദിച്ചപ്പോള്‍ "ഗണതന്ത്ര ദിനം എന്നാണെടാ" എന്ന് ഒറ്റ ശ്വാസ ത്തില്പറഞ്ഞു.
അപ്പോഴേക്കും പത്രവും എത്തി. ഇതെന്താ അമ്മെ ഇത്രേം വലിയ ദിവസമായിട്ടു പത്രത്തിന്റെ ആദ്യ പേജില്‍ ഇതിനെ പറ്റി ഒന്നും ഇല്ലാത്തതു ഒരു വിഷ് പോലും. പത്രം അവന്റെ കയ്യില്‍ നിന്ന് വാങ്ങി ഉള്ളിലെ പേജുകളിലെ റിപബ്ലിക് ഡേ വിഷ് പേജുകള്‍ കാണിച്ചു കൊടുത്തു. അവന് പിന്നേം ചിരിച്ചു ഇതൊക്കെ അഡ്വര്റ്റൈസര്സ് ഫീച്ചര്‍ ആണമ്മേ..
നിനക്കിഡലിക്കെന്താടാ വേണ്ടത് ചട്ണിയോ സാമ്പാറോ?
ഞാന്‍ വിഷയം മാറ്റി.