ആദ്യമായി ബ്ലോഗുകള്‍ ആക്ക്രാന്തം പിടിച്ച് വായിച്ചിരുന്ന കാലം.. ഏതു ബ്ലോഗില്‍ പോയാലും കാണാം...”സജ്ജീവേട്ടന്‍ വരച്ച ഞാന്‍” എന്ന പേരിലൊരു ചിത്രം... (ഈയിടെയായി.. ഒന്നല്ല...വേറെയും കുറെ വരയന്മാര്‍ ... “ബിജു വരച്ചത്” “നന്ദന്‍വരച്ചത്”..)... കുടമെടുത്ത്, പേന പിടിച്ച്, പല്ലുന്തി, വയറുന്തി... അങ്ങനെ പലരേയും വിവിധ തരം പുലികളായും, ആനകളായും വേര്‍തിരിച്ച് വച്ചിരിക്കുന്നു ഹ ഹ ഹ!
എനിക്കും വേണം ഒന്ന് .. എന്നെങ്കിലും എറണാകുളം പോകുമ്പോള്‍.. അവിടെ പോയി ഞെട്ടിക്കണം.. എന്നിട്ടൊരു ചിത്രം വാങ്ങി എനിക്കും ഞെട്ടണം!
ഹേയ്.. ഞാനിപ്പൊ വരച്ചു തരാം.. ഈ ഫോട്ടോയില്‍ ഒരു ക്യാരിക്യാച്ചറിനു പറ്റിയ മുഖമാണ്... പറഞ്ഞു നിമിഷങ്ങള്‍ക്കകം... പടമെത്തിപ്പോയി!...കഷണ്ടി കേറി.. കണ്ണു തുറിച്ച്.. മുടിയഴിച്ചു നില്‍ക്കുന്ന ഒരു ഭീകരി!... ഇതാരാ..? ആ ചോദ്യം പ്രതീക്ഷിച്ച പോലെ ഉടനെ വന്നു ഒരു സ്മൈലി!....
ങാഹാ.. അത്രയ്ക്കയൊ...ഊണേശ്വരം പോയി അവിടെ സംഭാരത്തില്‍ ആറാടി നില്‍ക്കുന്ന ഹ ഹ ഹ തമ്പുരാനെ കമ്പ്യൂട്ടര്‍ മൌസു കൊണ്ട് മേലോട്ടും താഴോട്ടും, ഇടത്തോട്ടും വലത്തോട്ടും ചാടിച്ച്.. ഉരുട്ടി.. മുക്കി.. തെറിപ്പിച്ച്... ഹൊ സമാധാനമായി.... ഹല്ല പിന്നെ!
ഊണേശ്വരം വാഴും 120 കിഗ്രാന്‍ തമ്പുരാന്‍ കനിഞ്ഞരുളിയ ഹ ഹ ഹ രചനയില്‍ “കണ്ണു തള്ളിപ്പോയ” ഞാന്‍!!!
26 comments:
ഹ ഹ ഹ ..
ഇതാ പറയുന്നത് ആണ്‍കുട്ടികളൊട് കളിക്കുന്നത് സൂക്ഷിച്ചു വേണമെന്ന്...ഇപ്പോ കിട്ടിയില്ലേ?
sajiyachayanodu kalichal inginirikkum
എല്ലാം വായിച്ചിട്ടേ കമന്റിടുന്നുള്ളൂ എന്നു കരുതിയിരുന്നു. എന്തായാലും മുഴുവൻ വായിച്ചു.
നല്ല കരിക്കിൻ വെള്ളം പോലെയുണ്ട്ട്ടോ, ഭാഷ. വായിച്ചു സന്തോഷിച്ചു.
ഞാന്‍ ചെന്നു എന്നെ വരയ്ക്കാന്‍ പറഞ്ഞു മുന്നേ ഇരുന്ന് കൊടുത്താല്‍ അങ്ങേരു കണ്ണ് തള്ളും!!
ഹ ഹ ഹ!!!
ദീപസ്തംഭം മഹാശ്ചര്യം...
എനിക്കും കിട്ടി,2മിനിറ്റ് കാരന്‍റെ
120 കിഗ്രാം പ്രഹരം!!! നിങ്ങടെ കണ്ണല്ലേ
തള്ളിപ്പോയുള്ളു..ഈ നുറുങ്ങിനെ അടിച്ചുപരത്തി
ഇരുത്തിക്കളഞ്ഞു,അങ്ങേര്‍..!
ഹ ഹ ഹ!!!
അപ്പൊ, ഇതാണാ മുഖം അല്ലേ... !!
അദന്നെ!
നീപ്പോ അനുഭവിക്യ...
അല്ലാണ്ടെന്താ!
ഹ ഹ ഹ !!!
വല്ല ആവശ്യമുണ്ടായിരുന്നോ...
ഈ ഊണേശ്വരനേ ദർശിക്കുവാൻ ?
ha!ha!ha!
എന്നാലും നിഷേ, സജീവേട്ടന്‍ എന്നോട് ചെയ്ത ചെയ്ത് ശത്രുക്കളോട് പോലും ചെയ്യാതിരിക്കട്ടെ. എന്നെ വരച്ച് തന്നത് ബ്ലോഗിലിട്ടാല്‍ ഒരു പക്ഷെ എന്റെ ആരാധികമാര്‍(? ഞാന്‍ ആരാ മോന്‍) എന്റെ ബ്ലോഗ് പൂട്ടിക്കും എന്നതിനാല്‍ ഇത് വരെ പുറത്തെടുത്തിട്ടില്ല. സജീവേട്ടാ.. എന്നെങ്കിലും എനിക്ക് ആരോഗ്യം കിട്ടുകയാണേല്‍ പകരം ഞാന്‍ ചോദിക്കും.. ഹി..ഹി
നിഷയെ വരച്ചത് നന്നായിട്ടുണ്ട്. സജീവേട്ടന്റെ കാരിക്കേച്ചറുകള്‍ വരക്കുന്നത് കണ്ടിരിക്കുക എന്നത് തന്നെ ഒരു വലിയ കാര്യമാ..
@മാണിക്യം ചേച്ചി.. കിട്ടി! എനിക്കും കിട്ടി ഒരു ഹ ഹ ഹ!
@ബിജു... നന്നല്ലേ?
@മുകിലേ.. ഈ അഭിപ്രായം, കരിക്കില് കല്‍ക്കണ്ടം ഇട്ട പോലെ! നന്ദി.. ഇനിയും വരണം..
@ ആളവന്താനേ... ഇതു Email-ല്‍ വന്നതാ..
@നുറുങ്ങിനെ നുറുക്കി.. അല്ലേ? ഹ ഹ ഹ..
@ അപ്പു.. എന്നെയങ്ങു കൊല്ല്..
@ ജയേട്ടാ അനുഭവിയ്ക്കല്ല... ആഘോഷിക്കുന്നു!!!
@ ബിലാത്തിപട്ടണം.. ദര്‍ശിച്ചിട്ടില്ല... ഒരിക്കല്‍ ദര്‍ശിക്കണം..
@ ജസ്മിക്കുട്ടി.. ഹി ഹി ഹി
@ മനോരാജ്..ധൈര്യമായി ഇടൂ.. caricature-നും portrait-നും തമ്മിലുള്ള വ്യത്യാസം അറിയാത്ത ആരാധികമാര്‍ പോട്ടെന്നേ... പ്രശസ്തരായ ആളുകള്‍ക്കു മാത്രമെ caricature കണ്ടിട്ടുള്ളൂ.. നമുക്കു ഓസിനൊന്നു വരഞ്ഞു കിട്ടിയതല്ലേ.. ആഘോഷിക്കാം!
I too got it....
"കഷണ്ടി കേറി.. കണ്ണു തുറിച്ച്.. മുടിയഴിച്ചു നില്‍ക്കുന്ന ഒരു ഭീകരി!."
ഹ ഹ ഹ ഹ... ഈ "ആനേങ്ങട്ടുകാരി"യെന്ന 'ഭീകരി'യെ പച്ചയായി കാണിച്ച് തന്നതിന് സജീവ് ഭായ്ക്ക് ഒരു സല്യൂട്ട്..
കലക്കന്‍ കാരിക്കേച്ചറല്ലേ ... !!!
ഞാന്‍ വിചാരിച്ചത് നേരെ മുമ്പില്‍ ചെന്നിരുന്നാലേ അങ്ങേര്‍ വരക്കൂ എന്നായിരുന്നു. എന്റെ ചില ഫോട്ടൊകള്‍ അയച്ചു കൊടുത്തു വരക്കാന്‍ പറഞ്ഞിട്ട് ഇതുവരെയും എനിക്കു മാത്രം വരച്ചു തന്നില്ല?. ഇനി എന്റെ രൂപം കണ്ട് ബോധം കെട്ടു പോയോ ആവോ?
ദൈവമേ, എന്റെ ചിത്രം വരച്ചു എന്നെത്തന്നെ ഞെട്ടിക്കാന്‍ ആരെങ്കിലും വന്നെങ്കില്‍..!
ചേച്ചീ, നല്ലൊരു ചിത്രം അയക്കാം കേട്ടോ.
പടം കിടു
ഹ ഹ ഹ
കൊള്ളാം
ente anamangad kandathil santhoshikkunnu
enikkum venam oru account
സ്രാഞ്ച് കുട്ടി.......ഇതില്‍ മുഹമ്മദ് കുട്ടി പറഞ്ഞപോലെ ഞനും ഒരു ചിത്രം അയച്ചിട്ട് അങേരു ഞെട്ടിത്തരിച്ചു ബോധംകെട്ടു എന്നു തോന്നുന്നു,എനിക്കും ഇതുവരെ വരച്ചു തന്നിട്ടില്ല. ഇവിടെ വരച്ചു കിട്ടിയല്ലോ........ബ്ലോഗിലും ഫെയ്സ്ബുക്കിലും കണ്ടതില്‍ സന്തോഷം.
കലക്കന്‍ വര..!
ഹ ഹ ഹാ..
ഇതാണു യഥാര്‍ത്ഥ രൂപം...
എന്നിട്ടു കാരിക്കേച്ചറാണെന്നു മുട്ടനൊരു നുണയും...
ഞാനോടി...
:)
ഹോ... ആ ചിത്രത്തിനു എന്തൊരു ഒർജിനാലിറ്റി......!!
എന്നെങ്കിലും എറണാകുളം പോകുമ്പോള്‍.. അവിടെ പോയി ഞെട്ടിക്കണം.. എന്നിട്ടൊരു ചിത്രം വാങ്ങി എനിക്കും ഞെട്ടണം!!!!!!!!!!!
ഇപ്പോള്‍ ശരിക്കും ഞെട്ടിയത് ഞങ്ങളാണ് ...ഹ ഹ ഹ ..!!!!!!!
Post a Comment