ആദ്യമായി ബ്ലോഗുകള്‍ ആക്ക്രാന്തം പിടിച്ച് വായിച്ചിരുന്ന കാലം.. ഏതു ബ്ലോഗില്‍ പോയാലും കാണാം...”സജ്ജീവേട്ടന്‍ വരച്ച ഞാന്‍” എന്ന പേരിലൊരു ചിത്രം... (ഈയിടെയായി.. ഒന്നല്ല...വേറെയും കുറെ വരയന്മാര്‍ ... “ബിജു വരച്ചത്” “നന്ദന്‍വരച്ചത്”..)... കുടമെടുത്ത്, പേന പിടിച്ച്, പല്ലുന്തി, വയറുന്തി... അങ്ങനെ പലരേയും വിവിധ തരം പുലികളായും, ആനകളായും വേര്‍തിരിച്ച് വച്ചിരിക്കുന്നു ഹ ഹ ഹ!
എനിക്കും വേണം ഒന്ന് .. എന്നെങ്കിലും എറണാകുളം പോകുമ്പോള്‍.. അവിടെ പോയി ഞെട്ടിക്കണം.. എന്നിട്ടൊരു ചിത്രം വാങ്ങി എനിക്കും ഞെട്ടണം!
ഹേയ്.. ഞാനിപ്പൊ വരച്ചു തരാം.. ഈ ഫോട്ടോയില്‍ ഒരു ക്യാരിക്യാച്ചറിനു പറ്റിയ മുഖമാണ്... പറഞ്ഞു നിമിഷങ്ങള്‍ക്കകം... പടമെത്തിപ്പോയി!...കഷണ്ടി കേറി.. കണ്ണു തുറിച്ച്.. മുടിയഴിച്ചു നില്‍ക്കുന്ന ഒരു ഭീകരി!... ഇതാരാ..? ആ ചോദ്യം പ്രതീക്ഷിച്ച പോലെ ഉടനെ വന്നു ഒരു സ്മൈലി!....
ങാഹാ.. അത്രയ്ക്കയൊ...ഊണേശ്വരം പോയി അവിടെ സംഭാരത്തില്‍ ആറാടി നില്‍ക്കുന്ന ഹ ഹ ഹ തമ്പുരാനെ കമ്പ്യൂട്ടര്‍ മൌസു കൊണ്ട് മേലോട്ടും താഴോട്ടും, ഇടത്തോട്ടും വലത്തോട്ടും ചാടിച്ച്.. ഉരുട്ടി.. മുക്കി.. തെറിപ്പിച്ച്... ഹൊ സമാധാനമായി.... ഹല്ല പിന്നെ!
ഊണേശ്വരം വാഴും 120 കിഗ്രാന്‍ തമ്പുരാന്‍ കനിഞ്ഞരുളിയ ഹ ഹ ഹ രചനയില്‍ “കണ്ണു തള്ളിപ്പോയ” ഞാന്‍!!!